Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയനോരയുടെ തനിനാടൻ ‘ചക്കപ്പാട്ട്’

chakkappattu-2

പ്രശസ്ത പിന്നണി ഗായികയായ സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ചക്കപ്പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളും രംഗങ്ങളും ചക്കയെയും ചക്കവിഭവങ്ങളെപ്പറ്റിയുമുള്ളതാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് പാട്ടിലെയും ചിത്രത്തിലെയും നായകൻ.

മൂന്നു ഗാനങ്ങളുള്ള ചിത്രത്തിലെ അണിയറക്കാർ ആദ്യം പുറത്തു വിട്ട ഗാനമാണ് ‘ചക്കപ്പാട്ട്’. അൻവർ അലിയാണ് തനി നാടൻ വരികൾ സംഗീതത്തിനൊപ്പിച്ച് എഴുതിയിരിക്കുന്നത്. സന്നിധാനന്ദനും ആർ.ജെ നിമ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ മർക്കോസാണ്. മിഥുൻ രമേഷ്, ബിജു സോപാനം, സ്രിന്ദ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.