Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരാളിയിൽ മോഹൻലാലിന്റെ പാട്ട്, ഒപ്പം പാടുന്നത് ശ്രേയാ ഘോഷാൽ

mohanlal-shreya

മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും സിനിമയിൽ പാടുന്നു. നീരാളി എന്ന തന്റെ പുതിയ ചിത്രത്തിലാണ് സൂപ്പർ താരം പാട്ടു പാടുന്നത്. ഒപ്പം പാടുന്നത് മറ്റൊരുമല്ല, തെന്നിന്ത്യയുടെ പ്രിയ ഗായികയായ ശ്രേയാ ഘോഷാലാണ്. 

പാട്ടിനു സംഗീതം നൽകുന്നത് പ്രമുഖ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസിയാണ്. ഒരു പ്രണയഗാനമായിരിക്കും ഇരുവരും ചേർന്ന് ആലപിക്കുകയെന്നാണ് സൂചനകൾ. ഒട്ടനവധി സിനിമകളിൽ പാട്ടു പാടിയിട്ടുള്ള മോഹൻലാൽ അവസാനമായി പാടിയത് പുലിമുരുകനിലെ ‘മലയാറ്റൂർ മലയും...’ എന്ന ഗാനമാണ്. അവസാനമായി ഒരു മുഴുനീള ഗാനം ആലപിക്കുന്നത് റൺ ബേബി റണ്ണിലും. ‘ആറ്റുമണൽ പായയിൽ’ എന്ന ആ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. 

അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായാണ് വിവരം. വർഷങ്ങൾക്കു ശേഷം നദിയാ മൊയ്തുവും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും നീരാളിക്കുണ്ട്.