Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ ശിവനെ...’ സുരാജിന്റെ പാട്ടു കേട്ട് മോഹൻലാൽ പറഞ്ഞത്

mohanlal-suraj

മിമിക്രി താരമായി വന്ന് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടനുള്ള ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ സുരാജ് ഇതാദ്യമായി ഒരു സിനിമയിൽ പാടുകയാണ്. കുട്ടൻ‌ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സുരാജിന്റെ കന്നി പാട്ട്. 

ഗായികയായ സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ‘എന്റെ ശിവനെ’ എന്ന ഗാനമാണ് സുരാജ് ഇൗ ചിത്രത്തിൽ അലപിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാനകഥാപാത്രമായ കുട്ടൻ പിള്ളയെ അവതരിപ്പിക്കുന്നതും സുരാജ് തന്നെയാണ്. സുരാജിന്റെ ഇൗ പാട്ട് കേൾക്കാനായി റിക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയത് സാക്ഷാൽ മോഹൻലാലാണ്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനെത്താൻ സാധിക്കാഞ്ഞതിനാൽ അണിയറ പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് അദ്ദേഹം ഗാനം കേൾക്കാൻ സ്റ്റുഡിയോയിലേക്കെത്തുകയായിരുന്നു.

പാട്ട് കണ്ട മോഹൻലാൽ എല്ലാം ചെയ്യുന്നയാളായി സുരാജ് മാറിയെന്നും എന്തും ചെയ്യാനുള്ള ധൈര്യം സുരാജിന്റെ ഉള്ളിലുണ്ടെന്നും പറഞ്ഞു. ഗാനത്തിനു സംഗീതം നൽകിയ സയനോരയെ അദ്ദേഹം അഭിനന്ദിച്ചു. ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചിത്രത്തിന്റെ സംവിധായകനായ ജീൻ മർക്കോസും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.