Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ ശിവനേ’: സുരാജിന്റെ പാട്ട്, ബാലുവിന്റെ അഭിനയം

kuttanpillayude-sivarathri

മിമിക്രി താരമായി വന്ന് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി സിനിമയിൽ പാടുന്നു. സുരാജ് തന്നെ പ്രധാന വേഷത്തിലഭിനയിക്കുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ‘എന്റെ ശിവനെ’ എന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ കയറിപ്പറ്റിയ ഗാനത്തിനു സംഗീതം നൽകി രചന നിർവഹിച്ചിരിക്കുന്നത് പിന്നണി ഗായികയായ സയനോരയാണ്. 

പാട്ടിന്റെ രംഗത്തിൽ സുരാജിനൊപ്പം അഭിനയിച്ചിരിക്കുന്നത് ബാലു എന്ന കഥാപാത്രം കൊണ്ട് മലയാളികൾക്ക് സുപരിചിതനായ ബിജു സോപാനമാണ്. സ്രിന്ദ, മിഥുൻ രമേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ മർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്  ഫാസിൽ നാസിറാണ്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഇൗണം നൽകിയിരിക്കുന്നതും പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും സയനോര തന്നെ.

സുരാജിന്റെ ഇൗ പാട്ട് കേൾക്കാനായി റിക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയത് സാക്ഷാൽ മോഹൻലാലാണ്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനെത്താൻ സാധിക്കാഞ്ഞതിനാൽ അണിയറ പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് അദ്ദേഹം ഗാനം കേൾക്കാൻ സ്റ്റുഡിയോയിലേക്കെത്തുകയായിരുന്നു.