Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിനു വിരാമം: ‘മിഴിയിൽ നിന്നും’ പാട്ടിന്റെ വിഡിയോ എത്തി

maya4

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഗാനം ഏറെ നിരൂപക പ്രശംസ നേടിയ ഒന്നാണ്. റെക്സ് വിജയൻ ഇൗണമിട്ട പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. 

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസും ഐശ്വര്യ ലക്ഷ്മിയും തന്നെയാണ് ഗാനരംഗത്തിലുമുള്ളത്. ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ വികാരതീവ്രമായ ഗാനത്തിന് മാറ്റു കൂട്ടുന്നതാണ്. സെക്സ് ഇൗസ് നോട്ട് എ പ്രോമിസ് എന്ന ഏറെ ചർച്ചയായ ഡയലോഗുൾപ്പെടുന്ന രംഗവും പാട്ടിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്. 

ഇറങ്ങിയ ദിവസം മുതൽ ആസ്വാദകരെ ആകർഷിച്ച ഗാനം ഹിന്ദുസ്ഥാനി – ഗസൽ ശൈലിയിലുള്ളതാണ്. ഷഹബാസ് അമന്റെ മധുരശബ്ദം കൂടിയാകുമ്പോൾ കേൾവിക്കാരെ മറ്റൊരു ലോകത്തേക്കു കൈ പിടിച്ചു കൊണ്ടു പോകും ഇൗ ഗാനം.