Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ‘ആഷിക്ക് ബനായാ’ വീണ്ടും: വിഡിയോ

aashiq-banaya-aapne-1

ബോളിവു‍ഡിൽ തരംഗം തീർത്ത ‘ആഷിക്ക് ബനായാ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഹേറ്റ് സ്റ്റോറി 4 എന്ന പുതിയ ചിത്രത്തിലാണ് പാട്ട് പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഹിമേഷ് രെഷ്മിയയും ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ച ഗാനം എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു.

വിശാൽ പാണ്ഡ്യ സംവിധാനം ചെയ്യുന്ന ഹേറ്റ് സ്റ്റോറി 4–ൽ നായികയും നായകനും കണ്ടുമുട്ടുന്ന രംഗമാണ് ആഷിക്ക് ബനായാ ഗാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ മെയ്ക്കിങ് വിഡിയോ അണിയറക്കാർ നേരത്തെ പുറത്തു വിട്ടിരുന്നു. ആദ്യത്തെ പാട്ടിൽ ഇമ്രാൻ ഹാഷ്മിയും തനുശ്രീ ദത്തയുമായിരുന്നു അഭിനയിച്ചതെങ്കിൽ പുതിയ പാട്ടിൽ ഉർവശി റൗട്ടേലയും കരൺ വാഹിയുമാണുള്ളത്. 

ബോളിവുഡിലെ ഇറോട്ടിക് ഫിലിം സീരിസായ ഹേറ്റ് സ്റ്റോറി നിരയിലെ ഏറ്റവും പുതിയ ചിത്രമായ ഹേറ്റ് സ്റ്റോറി 4 തീയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.