Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസനോടുള്ള പ്രണയം പൂത്ത പാട്ട്: വിഡിയോ

poomaramsong

ഹൃദ്യമായ ഇൗണത്തിൽ കവിത പോലൊരു പാട്ട്. പൂമരത്തിലെ പുതിയ ഗാനത്തിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ‘ഇനി ഒരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ’ എന്ന ഗാനം അത്രമേൽ മനോഹരമാണ്. ആസ്വാദകന്റെ മനസ്സിനെ കുളിരണിയിക്കുന്ന പാട്ട്.

മഹാരാജാസിന്റെ കലോൽസവ ഒാർമകളിൽ നിന്നാണ് പാട്ടിന്റെ തുടക്കം. പൂമരത്തിലെ ‘പ്രണയത്തിന്റെ കണിക’ ആരംഭിക്കുന്നതും ഇൗ പാട്ടിൽ തന്നെ. വരികളും ഇൗണവും ഒന്നിനൊന്ന് മനോഹരം. അടുത്തിറങ്ങിയ മലയാളം മെലഡികളിൽ ഏറ്റവും മികച്ചത് ഇൗ പാട്ടു തന്നെയെന്ന് നിസംശയം പറയാം. അജീഷ് ദാസനാണ് വരികൾ എഴുതിയിരിക്കുന്നത്. ഇൗണം നൽ‌കിയിരിക്കുന്നത് ലീല ഗിരിക്കുട്ടൻ. കാർ‌ത്തിക്കാണ് പാട്ടു പാടിയിരിക്കുന്നത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. പൂമരത്തിലെ തന്നെ ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം സിനിമയിറങ്ങും മുമ്പ് തന്നെ ഹിറ്റായിരുന്നു.