Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി രണം ടൈറ്റിൽ ട്രാക്ക്

ranam-titile

പൃഥ്വിരാജ് നായകനാകുന്ന രണം സിനിമയുടെ ടൈറ്റില്‍ ട്രാക്ക് പുറത്ത്. ജേക്‌സ് ബിജോയിയാണ് മനം അതില്‍ ഒരേ രണം എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

Ranam Title Track | Video Song | Prithviraj Sukumaran | Rahman | Jakes Bejoy | Nirmal Sahadev

സിനിമ റിലീസിങ്ങിന് ഒരുങ്ങവേ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് വിഡിയോയും യുട്യൂബിൽ ട്രെൻഡിങ് ആണ്. അജയ് ശ്രാവണ്‍, നേഹ എസ് നായര്‍ എന്നിവരാണ് ഈ പാട്ട് പാടിയിരുക്കുന്നത്. സെയ്ന്റ് ടി.എഫ്.സി. മനോജ് കുറൂരിന്റേതാണ് വരികള്‍. 

നേരത്തെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു. ആദ്യ ടീസറിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടീസറും പുറത്തിറങ്ങിയിരുന്നു. രണ്ടാം ടീസറില്‍ പൃഥ്വിയും ഇഷാ തല്‍വാറും വന്നപ്പോള്‍ മൂന്നാം ടീസർ റഹ്മാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായിരുന്നു.