Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമിക്കി കമ്മലിനു ചുവടു വച്ച് ജെനീലിയ, ഒപ്പം ബോയ്സ് ഗാനവും: തകർപ്പൻ വിഡിയോ

genelia

മലയാളത്തിലെ വൈറൽ ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനു ചുവടു വച്ച് ബോളിവുഡ് നടി ജെനീലിയ ഡിസൂസ. വനിത ഫിലിം അവാർഡ്‌സ് 2018–ന്റെ വേദിയിലാണ് ജെനീലിയയുടെ മാസ്മരിക പ്രകടനം. ഒപ്പം ബോയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘പാൽ പോലെ പതിനാറ്...’ എന്ന ഗാനത്തിനൊപ്പവും താരം ഇതേ വേദിയിൽ നൃത്തം ചെയ്തു. 

ഉറുമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ജെനീലിയ തന്നെ അഭിനയിച്ച പാട്ടോടെയാണ് താരത്തിന്റെ പ്രകടനം ആരംഭിക്കുന്നത്. പിന്നീട് ‘പാൽ പോലെ പതിനാറ്...’ എന്ന പാട്ടിലേക്കു കടക്കുന്നു. ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം നൃത്തം ചെയ്താണ് പരിപാടി അവസാനിപ്പിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ജെനീലിയ വിവാഹശേഷം സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 

ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ‌നാട്ടിലും പുറത്തും വമ്പൻ ഹിറ്റായ ചിത്രത്തിലെ പാട്ടുകൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എ.ആർ റഹ്മാനാണ് പാട്ടുകൾക്ക് ഇൗണം നൽകിയത്.