Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പിച്ച് കൊല്ലും; പഞ്ചവർണ്ണതത്തയിലെ ചിരിപ്പാട്ട്

chiri-song

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ചിരി ചിരി’ എന്നു തുടങ്ങുന്ന ഗാനത്തിൽ പേരുപോലെ തന്നെ ചിരിപൂരം തന്നെയാണ് എംജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിന്റെ രചന ഹരിനാരായണനും സംഗീതം എം ജയചന്ദ്രനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Chiri Chiri | PANCHAVARNA THATHA

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും വികസിപ്പിച്ചിരിക്കുന്നത്. നേരത്തെസിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.