Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിന് അവസാനം: ശ്രേയ വാനോളം പുകഴ്ത്തിയ ആ മലയാള ഗാനം എത്തി

sreya

ശ്രേയാ ഘോഷാൽ വാനോളം പുകഴ്ത്തിയ ആ മലയാള ഗാനം പുറത്തിറങ്ങി. തീവണ്ടി എന്ന പുതിയ ചിത്രത്തിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന പാട്ടാണ് കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ മുന്നിലേക്കെത്തിയത്. 

ഇൗ ഗാനം പാടാനെത്തിയ ശ്രേയ പാട്ടിനെയും ഇൗണം കൊടുത്ത പുതുമുഖ സംഗീത സംവിധായകൻ കൈലാസ് മേനോനെയും വാനോളം പുകഴ്ത്തിയിരുന്നു. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാൻ പാടിയിരിക്കുന്നത്. ഒരു പുതുമുഖമാണ് ഇൗ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതിൽ വളരെ സന്തോഷം. കൈലാസ് നിങ്ങൾ വളരെ മികച്ച ഒരു വർക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഇൗ പാട്ട് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ അന്ന് പറഞ്ഞു.

ഇൗ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ശ്രേയയും ഹരിശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.