Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ കളിയാക്കണോ പ്രയാഗയെ ?

‘ട്രോളന്മാർ ഇതൊന്നും കാണുന്നില്ലല്ലോ അല്ലേ ?’ മലയാളത്തിന്റെ പ്രിയ യുവനായിക പ്രയാഗ മാർട്ടിന്റെ ഡാൻസ് വിഡിയോയുടെ താഴെ വന്ന ഒരു കമന്റാണിത്. ഇത്തരത്തിൽ ഒട്ടനവധി കളിയാക്കൽ കമന്റുകളാണ് യുട്യൂബിലുള്ള വിഡിയോയുടെ താഴെയുള്ളത്.  

വനിത ഫിലിം അവാർഡ്സ് 2018–ന്റെ വേദിയിൽ പ്രയാഗ നടത്തിയ പ്രകടനത്തിന്റെ വിഡിയോയാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്രകടനത്തിലെ കുറ്റവും കുറവും കണ്ടെത്തി കമന്റായി രേഖപ്പെടുത്തി കളിയാക്കുകയാണ് ചിലർ. പ്രയാഗയുടെ നൃത്തത്തെ പുകഴ്ത്തി കമന്റ് ചെയ്യുന്നവരുണ്ട്. വലിയൊരു വേദിയിൽ ഇത്തരത്തിലൊരു പരിപാടി അവതരിപ്പിക്കാൻ ധൈര്യം കാണിച്ച പ്രയാഗയെ ഇങ്ങനെ കളിയാക്കേണ്ട ആവശ്യമില്ലെന്നു വാദിക്കുന്നു ഇക്കൂട്ടർ. വിവിധ പാട്ടുകൾക്കൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന പ്രയാഗയുടെ പ്രകടനം വലിയ ശ്രദ്ധയാണ് നേടുന്നത്. 

നേരത്തെ ഇതേ വേദിയിൽ വച്ച് ദുൽക്കറും ശ്രുതി ഹാസനും ഒന്നിച്ച് നൃത്തം ചെയ്ത വിഡിയോയും വൈറലായിരുന്നു. ഭാവനയുടെ നൃത്തവും കുഞ്ചാക്കോ ബോബന്റെ പ്രകടനവും യുട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിലും ഇടം പിടിച്ചു.