Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ പാടി, അച്ഛൻ കയ്യടിച്ചു: വൈറലായി പ്രാർഥനയുടെ ‘ലൈവ് ലാലേട്ടാ...’

‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം വേദിയിൽ തത്സമയം പാടി നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന. മോഹൻലാൽ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് വേദിയിലാണ് പ്രാർഥന ഇന്ദ്രജിത്തിനും മഞ്ജു വാര്യർക്കുമൊപ്പം വേദിയിൽ നിന്ന് ഇൗ പാട്ടു പാടിയത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വലിയ കരഘോഷത്തോടെയാണ് പ്രാർഥനയുടെ പാട്ടിനെ വരവേറ്റത്. 

‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പുതുമുഖമായ ടോണി ജോസഫ് ആണ് ഗാനത്തിന് സംഗീതം നൽകിയത്. കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്.

ഇതേ സിനിമയിലെ അടിമുടി മോഹൻലാൽ ടച്ചുള്ള ‘തൂവെണ്ണിലാ’ എന്ന പാട്ടും ‘വാ വാ വോ’ എന്ന ഗാനവും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനൊക്കെ പുറമെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനം ഇൗ ചിത്രത്തിൽ മഞ്ജു വാര്യർ പാടുന്നുണ്ട്. ടീസറിലൂടെ പുറത്തിറങ്ങിയ ഇൗ പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.