Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിമധുരമായി അഹാന പാടി, ‘ലാലേട്ടാ...’ !

ahana

നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ‘മോഹൻലാൽ’ സിനിമയ്ക്കായി പാടിയ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം ആലപിച്ച് നടി അഹാന കൃഷ്ണ. ഫെയ്സ്ബുക്കിൽ പങ്കു വച്ച വിഡിയോയിൽ‌ അഹാന അതിമധുരമായി ഇൗ പാട്ട് പാടുന്നത് കാണാം. ‘Can't get over this beautiful song’ എന്ന ക്യാപ്ഷനോടെയാണ് അഹാന വിഡിയോ പോസ്റ്റ് ചെയ്തത്. 

‌‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പുതുമുഖമായ ടോണി ജോസഫ് ആണ് ഗാനത്തിന് സംഗീതം നൽകിയത്. കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്.

ഇതേ സിനിമയിലെ അടിമുടി മോഹൻലാൽ ടച്ചുള്ള ‘തൂവെണ്ണിലാ’ എന്ന പാട്ടും ‘വാ വാ വോ’ എന്ന ഗാനവും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനൊക്കെ പുറമെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനം ഇൗ ചിത്രത്തിൽ മഞ്ജു വാര്യർ പാടുന്നുണ്ട്.