Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഒാഫിസിൽ ഉദ്യോഗസ്ഥരുടെ ഡാൻസ്: വൈറൽ വിഡിയോ

govt-office-dance

സർക്കാർ ഒാഫിസിൽ സഹപ്രവർത്തകയുടെ പിറന്നാൾ ആഘോഷിച്ച് ഉദ്യോഗസ്ഥർ നടത്തിയ നൃത്തത്തിന്റെ വിഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഒരു സർക്കാർ ഒാഫിസിൽ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതോടെ അധികൃതർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുള്ള പുറപ്പാടിലാണ്. 

ബോളിവുഡ് ഗാനങ്ങളുടെ ഇൗണത്തിനനുസരിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നൃത്തം. ആടിപ്പാടി ഒരു കൂട്ടം ഉദ്യേഗസ്ഥർ നൃത്തം ചെയ്യുമ്പോൾ‌ മറ്റു ചിലർ തങ്ങളുടെ ഇരിപ്പിടത്തിൽ ജോലിയിൽ വ്യാപൃതരായിരിക്കുന്നതും കാണാം. ചിലരാകട്ടെ നൃത്തത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. 

സംഭവം വൈറലായതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. വിമർശനങ്ങൾ എല്ലാ കോണിൽ നിന്നും ഉയർന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ ഉന്നതാധികാരികൾ അന്വേഷണം പ്രഖ്യാപിച്ചു. ഉടൻ തന്നെ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.