Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതം പഠിച്ചിട്ടില്ല: പക്ഷെ ഇദ്ദേഹത്തിന്റെ ‘ഹരിമുരളീരവം’ വൈറലാണ്

aji-vadasserikkara

ആറാം തമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ ‘സംഗീതം പഠിക്കണമെന്ന മോഹവുമായി...’ എന്ന ഡയലോഗും ‘ഹരിമുരളീരവം’ പാട്ടും ഒരു മലയാള സിനിമാപ്രേമിക്കും മറക്കാനാകാത്ത ഒന്നാണ്. മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിൽ രവീന്ദ്രൻ മാഷ് ഇൗണം കൊടുത്ത് ഗന്ധർവ്വ ഗായകൻ യേശുദാസ് പാടിയ ‘ഹരിമുരളീരവം’ പാട്ട് ഭാവതീവ്രത ഒട്ടും ചോരാതെ പാടുകയാണ് അജി വടശ്ശേരിക്കര. 

സമൂഹമാധ്യമങ്ങളിൽ വൈറലാണ് അജിച്ചേട്ടന്റെ ഇൗ ‘ഹരിമുരളീരവം’. ഒരു വീടിന്റെ മുന്നിലിരുന്ന് മൈക്കിൽ പാടുന്ന പാട്ട് അതിമനോഹരമാണ്. വിഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നവർക്കും മറുത്തൊന്നും പറയാനില്ല. സംഗീതം പഠിക്കാത്ത സാധാരണക്കാരനായ ഒരു വ്യക്തി എങ്ങനെയാണ് ഇത്ര മനോഹരമായി ഗാനം ആലപിക്കുകയെന്ന് സംശയമുന്നയിക്കുന്നു പലരും.

സ്വരസ്ഥാനങ്ങളൊന്നും തെറ്റാതെ മനോഹരമായാണ് കക്ഷി പാട്ടു പാടുന്നത്. ‘സംഗതികളൊക്കെ’ അനായാസം സ്വരമാധുര്യത്തോടെ തന്നെ ആലപിച്ചിരിക്കുന്നു. വൈറലാകുന്ന വിഡിയോയിലെ നായകനെക്കുറിച്ച് പക്ഷേ പേരിൽ കൂടുതൽ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.