Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദാസേട്ടൻ ആ പാട്ടു പാടിയപ്പോൾ കണ്ണു നിറഞ്ഞു’: എം. ജയചന്ദ്രൻ

jayachandran-yesudas

‘റെക്കോർഡിങ്ങിനായി ദാസ് സാർ ആ പാട്ട് പാടിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു.’ പഞ്ചവർണ്ണതത്ത എന്ന പുതിയ ചിത്രത്തിലെ താൻ ഇൗണമിട്ട ‘പോകയായി ദൂരെ ദൂരെ’ എന്ന ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ പങ്കു വച്ചാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഇങ്ങനെ പറഞ്ഞത്. കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും അങ്ങേയറ്റമാണ് ദാസ് സാറെന്നും ഒരു പാട്ടിനെ അദ്ദേഹം തന്റെ സ്വരം കൊണ്ട് മറ്റൊരു തലത്തിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

സന്തോഷ് വർമ എഴുതിയ വരികൾ എന്റെ ഹൃദയം തൊടുന്നതായിരുന്നു. ദാസ് സാർ ആലാപനത്തിലൂടെ ആ പാട്ടിനെ അവിസ്മരണീയമാക്കി. ദാസ് സാറിനെ പോലെ മറ്റൊരാളില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ പറയുന്നു. വാക്കുകൾക്കുമപ്പുറമുള്ള മഹത്വമാണ് അദ്ദേഹത്തിന്റേതെന്നും ജയചന്ദ്രൻ പറയുന്നു. 

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവർണ്ണതത്ത. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.  അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. ‌എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഇൗണമിടുന്നത്. നാദിര്‍ഷയും ഒരു പാട്ടിന് ഇൗണം നൽകുന്നുണ്ട്. ജയചന്ദ്രന്റെ സംഗീതത്തിൽ എം.ജി. ശ്രീകുമാർ പാടിയ ഇതേ ചിത്രത്തിലെ ഗാനവും ഹിറ്റായിരുന്നു.