Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താടി വളർത്തി പൊട്ടിച്ചിരിപ്പിച്ച് സൗബിൻ: വിഡിയോ

soubin-new-look

പറവയ്ക്കും, സുഡാനിക്കും ശേഷം സൗബിൻ സാഹിർ അഭിനയിച്ച മോഹൻലാൽ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനം പുറത്തിറങ്ങി. പേരില്ലാത്ത കഥാപാത്രമായി സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ആളുകളെ ചിരിപ്പിച്ചു സൗബിൻ. 

സൗബിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഇൗ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ച പ്രകാശ് അലക്സ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ ഫെർണാണ്ടസാണ്. 

മോഹൻലാലിലെ തന്നെ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പുതുമുഖമായ ടോണി ജോസഫ് ആണ് ആ ഗാനത്തിന് സംഗീതം നൽകിയത്. കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്.

ഇതേ സിനിമയിലെ അടിമുടി മോഹൻലാൽ ടച്ചുള്ള ‘തൂവെണ്ണിലാ’ എന്ന പാട്ടും ‘വാ വാ വോ’ എന്ന ഗാനവും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനൊക്കെ പുറമെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനം ഇൗ ചിത്രത്തിൽ മഞ്ജു വാര്യർ പാടുന്നുണ്ട്. ടീസറിലൂടെ പുറത്തിറങ്ങിയ ഇൗ പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.