Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുക്ക് മാറ്റി അപർണ: പുതിയ സിനിമയിലെ ഗാനം

aparna

ബോയ്ക്കട്ട് ലുക്ക് മാറ്റി അപർണ ഗോപിനാഥ് പുതിയ ചിത്രത്തിൽ എത്തുന്നു. സുവീരൻ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നീണ്ട മുടിയുമായി വീട്ടമ്മയുടെ വേഷത്തിൽ അപർണ എത്തുന്നത്. ചിത്രത്തിലെ അകലുമ്പോൾ എന്ന വിഡിയോ ഗാനത്തിലാണ് പുതിയ ലുക്കിൽ അപർണ പ്രത്യക്ഷപ്പെടുന്നത്.

ഗോപി സുന്ദറാണ് ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഇൗ മനോഹര ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ശിവദാസ് പുറമേരിയാണ്. നികേഷ് റാമും ബാലതാരം നന്ദന വർമയുമാണ് അപർണയ്ക്കൊപ്പം ഇൗ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിലെ ഗാനവും കുടുംബപശ്ചാത്തലത്തിലുള്ളതാണ്.