Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നടേശാ കൊല്ലണ്ട‌... ആ അങ്ങട് ചെല്ല് ഇപ്പൊ കിട്ടും’: ചിരിപ്പിച്ച് മഞ്ജു വാര്യർ

manju-mohanlal-movie

മോഹൻലാൽ എന്ന ചിത്രത്തിലെ നായകനായ ഇന്ദ്രജിത്ത് സുകുമാരൻ അതേ സിനിമയ്ക്കായി ആലപിച്ച ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ‘നാടും വിട്ടേ’ എന്ന പാട്ടിൽ മോഹൻലാൽ ആരാധകരെയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധികയായ മഞ്ജു വാര്യരെയും പാട്ടിൽ കാണിച്ചിരിക്കുന്നു. ‘നടേശാ കൊല്ലണ്ടാ’ എന്ന മലയാളികൾ മറക്കാത്ത ഡയലോഗും ചിരിപ്പിക്കും രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 

ടോണി ജോസഫ് ഇൗണമിട്ട ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഇന്ദ്രജിത്തിന്റെ മകൾ ഇതേ സിനിമയിൽ ആലപിച്ച 

‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്.

ഇതേ സിനിമയിലെ അടിമുടി മോഹൻലാൽ ടച്ചുള്ള ‘തൂവെണ്ണിലാ’ എന്ന പാട്ടും ‘വാ വാ വോ’ എന്ന ഗാനവും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനൊക്കെ പുറമെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനം ഇൗ ചിത്രത്തിൽ മഞ്ജു വാര്യർ പാടുന്നുണ്ട്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.