Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടം കണ്ണോ വലം കണ്ണോ ? പ്രിയയെ കുഴക്കിയ ആ ചോദ്യം

priya

അഡാറ് ലവ് സിനിമയിലെ മാണിക്യമലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർക്ക് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാസിക വൈറൽ പേഴ്സനാലിറ്റി ഒാഫ് ദ് ഇയർ എന്നൊരു പുരസ്കാരം സമ്മാനിക്കുകയുണ്ടായി. വേദിയിലെത്തിയ പ്രിയയോട് പുരസ്കാരം നൽകാനായി എത്തിയ വ്യക്തി ഒരു ചോദ്യം ചോദിച്ചു. ലളിതമെന്നു കേൾക്കുന്നവർക്കു തോന്നുമെങ്കിലും ഉത്തരം കൊടുക്കാൻ പ്രിയ നന്നേ ബുദ്ധിമുട്ടി. 

ഇടം കണ്ണാണോ വലം കണ്ണാണോ ഇറുക്കിയതെന്നായിരുന്നു ചോദ്യം ? കുറച്ച് ആലോചിച്ച ശേഷം താൻ കണ്ണിറുക്കുന്ന ചിത്രം കണ്ടാലെ ഉത്തരം പറയാൻ സാധിക്കൂ എന്നു പ്രിയ പറഞ്ഞു. ഒടുവിൽ ഇടം കണ്ണാണെന്ന് പരിപാടിയുടെ അവതാരിക തന്നെ പ്രിയയ്ക്ക് പറഞ്ഞു കൊടുത്തു. ഇടം കണ്ണായാലും വലം കണ്ണായാലും തനിക്ക് ഒരു പോലെയാണെന്നു പറഞ്ഞ് പ്രിയ ഒടുവിൽ തടിയൂരി. 

പുരസ്കാരം ഏറ്റുവാങ്ങിയ പ്രിയ തന്റെ ഗുരുവായ ഒമർ ലുലുവിന് അത് സമർപ്പിക്കുന്നുവെന്ന് വേദിയിൽ വച്ചു പറഞ്ഞു. ആദ്യ പുരസ്കാരത്തിന്റെ സന്തോഷവും താരം ഒട്ടും മറച്ചു വച്ചില്ല. ‘മാണിക്യ മലരായ പൂവി’ എന്ന ഒറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ ‌പ്രിയ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ മിന്നും താരമാണ്. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ്.