Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളാശംസിച്ച് പ്രിയ റോഷനോട് പറഞ്ഞത്

roshan-priya-holi

അഡാറ് ലവ് സിനിമയിലെ മാണിക്യമലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർക്കൊപ്പം അതേ ഗാനത്തിൽ പ്രിയയുടെ ജോഡിയായി എത്തിയ റോഷൻ എന്ന യുവനടനും ശ്രദ്ധ നേടിയിരുന്നു. പൊതുചടങ്ങുകളിലൊക്കെ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. റോഷന്റെ പിറന്നാൾ ദിനത്തിൽ ആശംസയർപ്പിച്ച് പ്രിയ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വാചകങ്ങളും ഇവരുടെ സൗഹൃദത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ്.

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾക്ക് പിറന്നാളാശംസകൾ. ഞാൻ ഒന്നും പറയേണ്ട ആവശ്യമില്ലല്ലോ. ഒക്കെ നിനക്ക് അറിയാമല്ലോ’ ഇതാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം പിറന്നാൾ ദിനത്തിൽ പ്രിയ പോസ്റ്റ് ചെയ്തത്. പാട്ടു പോലെ തന്നെ പ്രിയയുടെ ആശംസയും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. ‘മാണിക്യ മലരായ പൂവി’ എന്ന ഒറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ ‌പ്രിയ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ മിന്നും താരമാണ്. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ്.