Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിത്തിമിർത്ത് അനു സിത്താരയും അപർണ ബാലമുരളിയും: വിഡിയോ

Anu-Aparna

അമ്മ മഴവില്ല് എന്ന മെഗാഷോയെ ക്ലാസിക്കല്‍ നൃത്തത്തിന്‍റെ മനോഹരഭൂമികയാക്കാനുള്ള പ്രയത്നത്തിലാണ് നടൻ വിനീതിന്റെ നേതൃത്വത്തിലുള്ള നര്‍ത്തകരുടെ വന്‍സംഘം. വിനീതിനൊപ്പം പരിശീലനത്തില്‍ മികച്ച് നില്‍ക്കുകയാണ് മലയാളത്തിന്റെ പുതിയ നായികമാര്‍. അനു സിത്താരയും കൃഷ്ണപ്രഭയും അപര്‍ണ ബാലമുരളിലും കടുത്ത പരിശീലനത്തിലാണ്. മൂവരുടെയും പരിശീലന വിഡിയോകൾ അണിയറക്കാർ പുറത്തു വിട്ടു. 

അഞ്ചു മണിക്കൂറിലേറെ നീളുന്ന ഷോയുടെ റിഹേഴ്സൽ ക്യാംപ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. നാളെ മുതൽ തിരുവനന്തപുരത്തേക്കു റിഹേഴ്സൽ ക്യാംപ് മാറും. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളെല്ലാം റിഹേഴ്സൽ ക്യാംപിൽ കടുത്ത പരിശീലനത്തിലാണ്.

അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ആറാമത്തെ മെഗാഷോയാണ് അമ്മ മഴവില്ല്. പഴയകാല ചലച്ചിത്രപ്രവര്‍ത്തകരായ  15 പേരെ ഷോയുടെ തുടക്കത്തിൽ ആദരിക്കും. നടൻ മധുവിന്റെ നേതൃത്വത്തിലായിരിക്കും ആദരമൊരുക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. സിദ്ദിഖാണ് സംവിധായകന്‍.