Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബഹുമതികൾ മാത്രം ബാക്കിയുള്ളവർക്കെന്ത് ബഹിഷ്ക്കരണം ?’: ബിജിബാൽ

Let's celebrate world music day

വിവാദത്തിലായ ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണ ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച ശേഷം അവസാന നിമിഷം അതിൽ പങ്കെടുത്ത ജേതാക്കളെ വിമർശിച്ച് സംഗീത സംവിധായകൻ ബിജിബാൽ രംഗത്ത്. ‘വാങ്ങാൻ പുരസ്കാരങ്ങളും ബഹുമതികളും മാത്രം ജീവിതത്തിൽ ബാക്കിയുള്ളവർക്കെന്ത് നിരാസം, എന്ത് ബഹിഷ്കരണം’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കേരളത്തിൽ നിന്ന് യേശുദാസും ജയരാജുമാണ് അവാർഡ് സ്വീകരിച്ച പ്രമുഖർ. ഫഹദ് ഫാസിലും പാർവതിയും ഉൾപ്പടെയുള്ളവർ ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു. എല്ലാ അവാർഡുകളും രാഷ്ട്രപതി വിതരണം ചെയ്യില്ലെന്ന നിലപാട് സർക്കാരെടുത്തതോടെയാണ് അവർ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. 

വാര്‍ത്താവിതരണ മന്ത്രാലയത്തിനു കൈമാറാനായി തയാറാക്കിയ പരാതിയിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. പുരസ്കാര ചടങ്ങ് ബഹിഷകരിക്കാൻ ആരും തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി പുരസ്കാരം നൽകണമെന്ന നിവേദനത്തിൽ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും യേശുദാസ് പറഞ്ഞു.