Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സംഗീതലോകത്ത് ഏകാധിപത്യം’: യേശുദാസിനെതിരെ പറയാതെ പറഞ്ഞ് അലന്‍സിയര്‍

alencier-yesudas

മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസിനെ പേരെടുത്തു പറയാതെ വിമർശിച്ച് നടന്‍ അലന്‍സിയര്‍ ലേ രംഗത്ത്. ചിലയാളുകളുടെ ഏകാധിപത്യം സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തിയെന്നും എല്ലാം വരുതിയിലാക്കാനാണ് ചിലരുടെ ആഗ്രഹമെന്നും അലൻസിയർ പറഞ്ഞു.  

‘പലര്‍ക്കും ലഭിക്കേണ്ട വിശാല സാധ്യതകളാണ് ഇക്കൂട്ടർ ഇല്ലാതാക്കിയത്. സംഗീത ലോകത്തെ മുഴുവൻ തങ്ങളുടെ വരുതിയിലാക്കാനാണ് ഇവരുടെ ശ്രമം’ അലന്‍സിയര്‍ പറഞ്ഞു. ‌ദേശീയ ചലച്ചിത്ര പുരസ്കാരചടങ്ങ് ബഹിഷ്കരിച്ചവർക്കൊപ്പം നിന്ന് പരാതിയിൽ ഒപ്പു വച്ചിട്ട് പിന്നീടു പുരസ്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകൾ വിമര്‍ശനവിധേയമായിരുന്നു. ദേശീയ പുരസ്കാരം ലഭിച്ചവരിൽ 11 പേർക്കു മാത്രമെ രാഷ്ട്രപതി പുരസ്കാരം നൽകൂ എന്നറിയിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. 

ഹഫദ് ഫാസിൽ, പാർവതി തുടങ്ങി 10 മലയാളികളടക്കം 68 പേർ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. യേശുദാസും ജയരാജും ‍ഉൾപ്പെടെ 11 പേരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നു പുരസ്കാരം സ്വീകരിച്ചത്. മറ്റുള്ളവർക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരം നൽകിയത്.