Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തിപ്പോയി ‘മാണിക്യമലരിന്റെ’ തകർപ്പൻ ഒഫിഷ്യൽ റീമിക്സ്

priya-p-varrier

സമൂഹമാധ്യമങ്ങളിൽ വൈറൽ ഹിറ്റായ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന്റെ ഒഫിഷ്യൽ റീമിക്സ് പുറത്തിറങ്ങി. പ്രമുഖ ഡി.ജെ ആയ സാവിയോ ആണ് പാട്ടിന്റെ റീമിക്സ് ഒരുക്കിയിരിക്കുന്നത്. ആദ്യ പാട്ടിനു ലഭിച്ച അതേ സ്വീകരണമാണ് റീമിക്സിനും ലഭിക്കുന്നത്.

യുട്യൂബിൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ‘മാണിക്യമലരായ പൂവി’ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയർന്നിരുന്നു. പിറ്റേന്നു മുതൽ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തകൾ നിറയുകയും ചെയ്തു. പാട്ട് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയർന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ഗാനം പിൻവലിക്കുമെന്ന് അണിയറക്കാർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവർ ആ തീരുമാനം മാറ്റി.  

ഷാൻ റഹ്മാൻ-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴമയുടെ ചന്തമാണ്. കാലങ്ങളായി മനസ്സുകളില്‍ പ്രത്യേകിച്ച,് മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനമാണിത്. ഈ ഗാനത്തെയാണ് ചിത്രത്തിനു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്. ആ പാട്ടിലേക്ക് പുതിയ കാലത്തിന്റെ പ്രണയപ്പുഞ്ചിരിയുള്ള ദൃശ്യങ്ങളും ഈണവും ചേര്‍ത്തുവച്ചപ്പോള്‍ അത് ഹൃദയങ്ങള്‍ കീഴടക്കുന്നതായി.