Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ മമ്മൂട്ടിയെ പഠിപ്പിച്ച ഡാൻസ്: ടീസർ വിഡിയോ പുറത്ത്

mammootty-dulquer-mohanlal-1

അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മ മഴവില്ല് മെഗാ ഷോയിൽ മോഹൻലാലിനോട് ഡാൻസ് പഠിപ്പിക്കാമോ എന്നു മമ്മൂട്ടി ചോദിച്ച ചോദ്യം വൈറലായിരുന്നു. ഇൗ ചോദ്യവും പിന്നാലെ സദസ്സിനെ ഇളക്കി മറിച്ചു കൊണ്ട് മെഗാസ്റ്റാർ ചെയ്ത നൃത്തവും കൂട്ടിയിണക്കിയ ടീസറും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

അലാവുദീനും ‘അദ്ഭുത’ലാലും എന്ന സ്കിറ്റിൽ ജിന്നായെത്തിയ മോഹൻലാലിനോട് മമ്മൂട്ടി ആവശ്യപ്പെട്ടത്‍ തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. 

‌ജയറാം, സിദ്ദിഖ്, മനോജ് കെ. ജയൻ, മുകേഷ്, ഹണി റോസ് എന്നിവർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ മിന്നും പ്രകടനം. ‘വേനാ മച്ചാ വേനാ ഇന്ത പൊണ്ണുങ്ക കാതല്’ എന്ന അടിപൊളി ഡപ്പാംകൂത്ത് പാട്ടിനൊപ്പം മെഗാസ്റ്റാറും കൂട്ടരും കൈമെയ് മറന്ന് ന‍ൃത്തം ചവുട്ടി. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്നെസ്സാണെന്ന് പലരും പറയാറുണ്ടെങ്കിലും കൂടെയുള്ളവർ ഗ്ലാസ് അണിഞ്ഞെത്തിയപ്പോൾ മെഗാസ്റ്റാർ മാത്രം അതുപേക്ഷിച്ചു. 

കാര്യവട്ടത്ത് മെയ് 6–ന് നടന്ന ഷോയിൽ മമ്മൂട്ടി മോഹൻലാൽ ദുൽക്കർ എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം. മൂവരുടെയും ഒന്നിച്ചുള്ള സ്കിറ്റും ഡാൻസുമൊക്കെ വലിയ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. പരിപാടിയിൽ ദുൽക്കർ അവതരിപ്പിച്ച ഡാൻസും വലിയ ശ്രദ്ധയാണ് നേടിയത്. അമ്മ മഴവില്ല് മെഗാ ഷോ മഴവിൽ മനോരമയിൽ മെയ് 19, 20 തീയതികളിൽ സംപ്രേഷണം ചെയ്യുന്നതാണ്.