Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും കുട്ടികളും ഒരുമിക്കുന്ന അബ്രഹാമിലെ അതിമനോഹര ഗാനം

mammootty

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ ‘യെരുശലേം നായകാ...’ എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഇൗ മെലഡിക്ക് ഇൗണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഇൗ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 

അതിമനോഹരമെന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്ന ഗാനം ക്രിസ്ത്യൻ ഡിവോഷനൽ പശ്ചാത്തലത്തിലുള്ളതാണ്. അർഥവത്തായ വരികളും ഏറ്റവും യോജ്യമായ ഇൗണവും ചേരുമ്പോൾ പാട്ട് മറക്കാനാവാത്ത ഒന്നായി മാറുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. ചിത്രം ഉടൻ തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.