Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിലും മോഹൻലാൽ തരംഗം: കളിക്കാരുടെ ലാലേട്ടൻ പാട്ട് വൈറൽ

lalettan-song-ipl

മോഹൻലാൽ എന്ന സിനിമയും അതിലെ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനവും തീർത്ത തരംഗം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ ഇൗ ഗാനം എത്തി നിൽക്കുന്നത് െഎ.പി.എല്ലിലാണ്. ക്രിക്കറ്റിനിടെ മോഹൻലാലിനെന്താ കാര്യമെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഇൗ വിഡിയോ പറഞ്ഞു തരും. 

െഎ.പി.എല്ലിലെ മുൻനിര ടീമുകളിലൊന്നായ സൺറൈസേഴ്സ ഹൈദരാബാദിന്റെ ടീമംഗങ്ങൾ സ്വിമ്മിങ് പൂളിൽ കിടന്ന് ‘ലാലേട്ടാ ലാ ലാ’ എന്നു പാടുന്ന വിഡിയോ വൈറലാണ്. മലയാളികളായ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവർക്കൊപ്പം വെസ്റ്റ്ഇൻഡീസ് താരമായ കാർലോസ് ബ്രാത്‌വെയിറ്റും ഇൗ പാട്ടു പാടുന്നുണ്ട്. മലയാളമറിയാത്ത മോഹൻലാലിനെ പരിചയമില്ലാത്ത ബ്രാത്‌വെയിറ്റ് തോളു ചെരിച്ച് നല്ല അസ്സലായി പാട്ടു പാടുന്നുണ്ട്. ബ്രാത്‌വെയിറ്റിന്റെ പ്രകടനത്തിന് സഹതാരങ്ങളുടെ പ്രോത്സാഹനവുമുണ്ട്. എന്തായാലും ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ലാലേട്ടാ ലാ ലാ' എന്ന ആ ഗാനം ആലപിച്ചത് മലയാളികളുടെ പ്രിയനടൻ ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥന ഇന്ദ്രജിത് ആണ്. മോഹൻലാലിന്റെ ആരാധകർക്കിടയിൽ ഇൗ പാട്ടിന് വൻ ജനപ്രീതിയാണ് ലഭിച്ചത്.  മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ‌