Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ തകർത്തു, മമ്മൂക്ക പൊളിച്ചു: ഇരുവരുടെയും ഡാൻസ് വിഡിയോ കാണാം

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവതരിപ്പിച്ച നൃത്തങ്ങളുടെ വിഡിയോ പുറത്തിറങ്ങി. ഡാൻസ് തനിക്ക് സിംപിളാണെന്ന് പല തവണ തെളിയിച്ചിട്ടുള്ള മോഹൻലാലിന്റെ അമ്മ മഴവില്ലിലെ നൃത്തം തകർപ്പനാണെങ്കിൽ ഡാൻസ് തനിക്ക് വഴങ്ങില്ലെന്ന ആരോപണം പല തവണ കേട്ടിട്ടുള്ള മമ്മൂട്ടിയാണ് ‌കാണികളെ കൂടുതൽ ഞെട്ടിച്ചത്.  പ്രായത്തെ വെല്ലുന്ന എനെർ‌ജിയോടെ വേദിയെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. 

ജയറാം, സിദ്ദിഖ്, മനോജ് കെ. ജയൻ, മുകേഷ്, ഹണി റോസ് എന്നിവർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ മിന്നും പ്രകടനം. ‘വേനാ മച്ചാ വേനാ ഇന്ത പൊണ്ണുങ്ക കാതല്’ എന്ന അടിപൊളി ഡപ്പാംകൂത്ത് പാട്ടിനൊപ്പം മെഗാസ്റ്റാറും കൂട്ടരും കൈമെയ് മറന്ന് ന‍ൃത്തം ചവുട്ടി. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്നെസ്സാണെന്ന് പലരും പറയാറുണ്ടെങ്കിലും കൂടെയുള്ളവർ ഗ്ലാസ് അണിഞ്ഞെത്തിയപ്പോൾ മെഗാസ്റ്റാർ മാത്രം അതുപേക്ഷിച്ചു. വലിയ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനത്തെ കാഴ്ചക്കാർ വരവേറ്റതും. 

നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പമായിരുന്നു മോഹൻലാലിന്റെ നൃത്തം. വന്ദനം, ഇരുവർ തുടങ്ങിയ സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്കൊപ്പം മോഹൻലാലും യുവനായികമാരും ചുവടു വച്ചു. മുമ്പ് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും സ്റ്റെപ്പുകളെക്കുറിച്ചോർത്തോ പരിപാടിയെക്കുറിച്ചോർത്തോ പേടിച്ചിട്ടില്ലെന്നും ‌ലാൽ സാറിനൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് പരിപാടിക്ക് തൊട്ടു മുമ്പ് ഷംനയും നമിതയും ഹണിയും പറഞ്ഞത്.  സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം പുനരവതരിപ്പിച്ചതു കൂടാതെ തന്റെ പുതിയ സിനിമയായ ഒടിയന്റെ ലുക്കിലും മോഹൻലാൽ വേദിയിലെത്തി.