Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അനുരാഗത്തിൻ വേളയിൽ...’: ലിച്ചിയും പെപ്പെയും ഒന്നിച്ച് വീണ്ടും

lichy-peppe

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സുകളെ ആകർഷിച്ച ഹിറ്റ് ജോഡിയായ ലിച്ചിയും പെപ്പെയും ഒന്നിച്ചുള്ള നൃത്തം ശ്രദ്ധ നേടുന്നു. മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ നടത്തിയ ‘അമ്മ മഴവില്ല്’ മെഗാഷോയിലാണ് ലിച്ചി എന്ന അന്ന രാജന്റെയും പെപ്പെ എന്ന ആന്റണി വർഗീസിന്റെയും ഇൗ പ്രകടനങ്ങൾ. 

യുവതാര ജോഡികളുടെ മാരത്തോൺ നൃത്തത്തിലാണ് െപപ്പെയും ലിച്ചിയും ഒന്നിച്ചത്. അല്ലിമലർക്കാവിലെ എന്ന പാട്ടിനായി ചുവടു വച്ചാണ് ആദ്യം പെപ്പെ എത്തിയത്. പിന്നാലെ മഞ്ചാടിക്കുന്നിൽ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ലിച്ചിയുമെത്തി. അതിനു ശേഷമാണ് അനുരാഗത്തിൻ വേളയിൽ എന്ന തട്ടത്തിൻ മറയത്തിലെ ഹിറ്റ് ഗാനത്തിനായി ഇരുവരും ഒന്നിച്ച് ചുവടു വച്ചത്. വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ ഇവരുടെ പ്രകടനത്തെ വരവേറ്റത്. നിമിഷ സജയൻ, കാളിദാസ് ജയറാം തുടങ്ങിയവരൊക്കെ ഇൗ മാരത്തോൺ നൃത്തത്തിന്റെ പല ഭാഗങ്ങളിൽ പങ്കെടുത്തു. 

ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ഷോ വലിയ ജനപ്രീതിയാണ് നേടുന്നത്.