Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദസ്സിനെ ഇളക്കി മറിച്ച് നമിത പ്രമോദിന്റെ ഡാൻസ്: വിഡിയോ

namitha

അമ്മ മഴവില്ല് മെഗാ ഷോയ്ക്കെത്തിയ സദസ്സിനെ ഇളക്കി മറിക്കുന്ന പ്രകടനവുമായി മലയാളത്തിലെ മുൻനിര നായികയായ നമിത പ്രമോദ്. മോഹൻലാലിനൊപ്പവും ഒറ്റയ്ക്കും നമിത അവതരിപ്പിച്ച നൃത്തങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. 

മെർസലിലെ മാച്ചോ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്താണ് നമിത തന്റെ പ്രകടനം ആരംഭിക്കുന്നത്. ചടുലമായ ചുവടുകളുമായി നമിത കളം നിറഞ്ഞപ്പോൾ ആസ്വാദകർ ആവേശത്തിലലിഞ്ഞു. ഹിന്ദി, തമിഴ് ഭാഷകളിലുള്ള മറ്റു രണ്ടു ഫാസ്റ്റ് നമ്പറുകൾക്കു കൂടി നമിത ചുവടു വച്ചു. അമ്മ മഴവില്ല് ഷോയിലെ ഏറ്റവും എനെർജെറ്റിക്കായ പ്രകടനങ്ങളിലൊന്നായാണ് പ്രേക്ഷകർ നമിതയുടെ നൃത്തത്തെ വാഴ്ത്തുന്നത്.

കറുത്ത ടോപ്പും ബോട്ടവും അണിഞ്ഞെത്തിയ നമിതയും കൂടെ നൃത്തം ചെയ്തവരും കാഴ്ചയ്ക്കും മനോഹരമായിരുന്നു. ചടുല വേഗത്തിലുള്ള ഗാനവും ഒപ്പം നൃത്തവും കൂടിയായപ്പോൾ കാണികൾക്ക് പ്രകടനം അതിമധുരമായി.