Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ വീട്ടമ്മമാരുടെ നെഞ്ചിലും ലാലേട്ടൻ ! വിഡിയോ

lalettan-song

മോഹൻലാലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകളർപ്പിച്ച് യു.എ.ഇയിലുള്ള വീട്ടമ്മമാർ ഒരുക്കിയ ഡാൻസ് വിഡിയോ ശ്രദ്ധേയമാകുന്നു. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്നു തുടങ്ങി ഒരു പിടി മോഹൻലാൽ ഗാനങ്ങൾക്കായി ചുവടു വയ്ക്കുന്ന ഇവർ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു വിഡിയോ തയാറാക്കിയത്.

ആൻ ജോഷുവയാണ് ഇവരെ ഡാൻസ് പഠിപ്പിച്ച് ഇൗ വിഡിയോ സംവിധാനം ചെയ്തത്. ഏട്ടു വീട്ടമ്മമാർ പങ്കെടുത്ത ഇൗ നൃത്ത വിഡിയോ ക്യാമറയിൽ പകർത്തിയത് അജ്മൽ താജാണ്. ലാലേട്ടൻ ആന്തം, ലാലേട്ടാ ലാ ലാ, കവിളിണയിൽ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കായി ഇവർ ചുവടു വയ്ക്കുന്നു. താരങ്ങൾക്കായി ആരാധകർ വിഡിയോകൾ ഒരുക്കുന്നത് ഇക്കാലത്ത് സാധരണയാണെങ്കിലും വീട്ടമ്മമാരുടെ ഇൗ ശ്രമം വ്യത്യസ്തമായി.