Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നീ അങ്ങനെ സുഖിക്കേണ്ടെടി എന്ന മനോഭാവമാണ് പലർക്കും’: അമൃത സുരേഷ്

Amrutha Suresh

ജീവിതത്തിലുണ്ടായ സംഭവങ്ങളൊക്കെ തന്നെ പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചിട്ടുണ്ടെന്നും നീ ഒക്കെ അങ്ങനെ സുഖിക്കേണ്ടെടി എന്ന മനോഭാവമാണ് സമൂഹമാധ്യമങ്ങളിലുള്ള പലരുടേതെന്നും ഗായികയായ അമൃത സുരേഷ്. അമൃതംഗമയ എന്ന തന്റെ പുതിയ ബാൻഡിനെക്കുറിച്ചും മറ്റു ചില സ്വപ്നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ അഭിമുഖത്തിലാണ് ഗായികയുടെ ഇൗ വെളിപ്പെടുത്തൽ.

അമൃതംഗമയ എന്ന പുതിയ ബാൻഡിനൊത്തുള്ള രാജ്യാന്തര യാത്രയെക്കുറിച്ചും ഇത്ര വലിയൊരു സംരംഭം തുടങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചും അമ‍ൃത അഭിമുഖത്തിൽ പയുന്നുണ്ട്. പാട്ടാണ് തന്റെ ഏറ്റവും പ്രധാന മേഖലയെന്നും തനിക്കൊരു ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞു.  

‘ആരെങ്കിലും നോക്കി കണ്ണുരുട്ടിയാൽ പേടിക്കുന്നയാളായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ ആരെങ്കിലും കണ്ണുരുട്ടിയാൽ ഞാൻ പ്രതികരിക്കും. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളാണ് എന്നെ അതിന് പ്രാപ്തയാക്കിയത്. സംഗീതത്തിൽ നിന്ന് മാറി നിന്ന കാലത്ത് എനിക്ക് സങ്കടമുണ്ടായിരുന്നു. കൂടെയുള്ളവരൊക്കെ മുമ്പോട്ടു പോയപ്പോൾ എനിക്ക് അതിന് സാധിക്കാതെ വന്നതിൽ വിഷമമുണ്ടായിരുന്നു. അസൂയയെന്നു പറയാനാവില്ല, പക്ഷെ ചെറിയ അസൂയ വരാതിരിക്കില്ലല്ലോ. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ’ അമൃത പറഞ്ഞു. 

‘സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ പണ്ട് വേദനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അത് ശീലമായി. നമ്മെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് മിക്കവരും പെരുമാറുന്നത്. നീ അങ്ങനെ സുഖിക്കേണ്ടെടി എന്ന മനോഭാവമാണ് പലർക്കും’ അമൃത കൂട്ടിച്ചേർത്തു.