Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്‌വിമനായി ജയസൂര്യ: വിഡിയോ ഗാനം കാണാം

nja-marykutty

പേരുകൊണ്ടും നായകന്റെ ഗെറ്റപ്പുകൊണ്ടും ശ്രദ്ധനേ‌ടുന്ന ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഞാൻ മേരിക്കുട്ടി’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ദൂരെ ദൂരെ’ എന്ന മനോഹരഗാനത്തിലുടനീളം ജയസൂര്യ സ്ത്രീസ്വഭാവമുള്ള കഥാപാത്രമായി എത്തുന്നു.

സന്തോഷ് വർമയുടെ വരികൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. മേരിക്കുട്ടി ജൂൺ 15ന് തിയറ്ററുകളിലെത്തും.