Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദർ’ പിറന്നാൾ ആശംസകളുമായി ദുൽക്കർ

gopi-dulquer

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി യുവതാരം ദുൽക്കർ സൽമാൻ. ‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽക്കർ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ. താങ്കൾ എനിക്ക് സഹോദരനെ പോലെയാണ്. ഒരുമിച്ച് പാടിയപ്പോഴും പരിപാടി അവതരിപ്പിച്ചപ്പോഴും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ് നിങ്ങളെനിക്ക് സമ്മാനിച്ചത്. സന്തോഷവും ആരോഗ്യവുമുള്ള ഒരു വർഷം താങ്കൾക്ക് ലഭിക്കട്ടെ. കൂടുതൽ മികച്ച പാട്ടുകളുണ്ടാകട്ടെ.’ ദുൽക്കർ പറഞ്ഞു. 

ഗോപി സുന്ദറിന് പിറന്നാളാശംസിച്ച് സംഗീതലോകത്തെ പ്രമുഖരൊക്കെ രംഗത്തെത്തി. പിറന്നാൾ ദിനത്തിൽ ഗോപി തന്റെ പേരിലുള്ള പുതിയ വെബ്ൈസറ്റിന്റെ ലോഞ്ചും നിർവഹിച്ചു.