Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ ഡാൻസുമായി വീണ്ടും ഞെട്ടിച്ച് ചാക്കോച്ചൻ: വിഡിയോ

chackochan-dancej

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത് കുഞ്ചാക്കോ ബോബനാണെന്നത് പരസ്യമായ രഹസ്യമാണ്. വിവിധ വേദികളിൽ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം മലയാളികൾ കണ്ടിട്ടുമുണ്ട്. അടുത്തിടെ നടന്ന വനിത ഫിലിം അവാർഡ്സ് പോലുള്ള വേദികളിൽ അദ്ദേഹം നടത്തിയ ഡാൻസ് വലിയ പ്രശംസ നേടിയിരുന്നു. 

മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയുടെ ആദ്യ ദിനം അദ്ദേഹം നടത്തിയ തകർപ്പൻ ഡാൻസും ശ്രദ്ധ നേടുകയാണ്. കുട്ടനാടൻ മാർപ്പാപപ്പ എന്ന സിനിമയിലെ കുത്തു പാട്ടിനൊപ്പിച്ചുള്ള ചാക്കോച്ചന്റെ നൃത്തം ഗംഭീരമായിരുന്നു. ലാൽജോസും സംവൃതാ സുനിലും മത്സരാർഥികളും ഹർഷാരവത്തോടെയാണ് ചാക്കോച്ചന്റെ ഡാൻസിനെ വരവേറ്റത്. 

ഒട്ടും പതർച്ചയോ ക്ഷീണമോ ഇല്ലാതെ ലൈവായി ചാക്കോച്ചൻ ചടുലമായ ചുവടുകൾ വച്ചു. വോക്കിങ് ഇൻ ദ് മൂൺലൈറ്റ് എന്ന ഗാനത്തിനൊപ്പവും ചാക്കോച്ചൻ നൃത്തം ചെയ്തു. ഡാൻസിന്റെ കാര്യത്തിൽ താൻ തന്നെയാണ് നമ്പർ വൺ എന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.