Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ സ്കൂളിലെ അച്ചൻ ആ പാട്ടിനെക്കുറിച്ച് ലാൽജോസിനോട് പറഞ്ഞത്

laljose-nayika-nayakan

ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ ചിത്രമാണ് രസികൻ. സംവൃത സുനിൽ നായികയായി അരങ്ങേറിയ സിനിമയിലെ റൊമാന്റിക് ഗാനമാണ് ‘തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി...’ എന്ന പാട്ട്. മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോ വേദിയിൽ‌ അവതാരകയായ പേളി മാണിയുടെ ആവശ്യപ്രകാരം സംവൃത ഇൗ ഗാനം ആലപിച്ചു.

സംവൃതയുടെ പാട്ടിനു പിന്നാലെയാണ് ലാൽജോസ് ആ ഗാനത്തെക്കുറിച്ചുള്ള തന്റെ ഒാർമ പങ്കു വച്ചത്. ‘ഞാൻ ഒരിക്കൽ എന്റെ മകൾക്ക് പുതിയ അഡ്മിഷൻ എടുക്കാനായി ഒരു സ്കൂളിൽ ചെന്നു. അച്ചന്മാർ നടത്തുന്ന ഒരു സ്കൂളായിരുന്നു അത്. അവിടെയുള്ള ഒരു അച്ചൻ എന്നെ കണ്ട പാടെ ലാൽ ജോസിനെ കാണണമെന്ന് വിചാരിക്കാറുണ്ട്. താങ്കളുടെ സിനിമകളിൽ നല്ല പാട്ടുകളുണ്ട്. എപ്പോഴും എന്റെ വായിൽ വരാത്ത ഒരു പാട്ടുണ്ട്. തൊട്ടുരുമ്മിയിരിക്കാൻ എന്ന...’ ഇത്രയും പറഞ്ഞപ്പോഴെ ചാക്കോച്ചനും സംവൃതയും ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. തന്റെ മക്കൾ അതു കേട്ട് തന്നെ കളിയാക്കിയ അനുഭവവും അദ്ദേഹം പങ്കു വച്ചു.