Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവപ്രതിഭാ പുരസ്കാരം രാജീവ് ആലുങ്കലിന്

Rajeev Alunkal

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി.എൻ. പണിക്കർ സ്മാരക യുവപ്രതിഭാ പുരസ്കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ സജീവമായ സർഗസാന്നിധ്യത്തിനും യുവതലമുറയെ വായനയുടെ വിശാലലോകത്തേക്ക് ആകർഷിക്കാൻ കലാലയങ്ങളിൽ നടത്തിയ സാർഥകമായ പ്രഭാഷണങ്ങൾക്കുമാണ് 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഇൗ ഉപഹാരം.

2018 ജൂൺ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് പി.എൻ. പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. ചുനക്കര ജനാർദ്ദനൻ നായരുടെ അധ്യക്ഷതയിൽ ചേർത്തല പട്ടണക്കാട് എസ്.സി.യു ഗവൺമെന്റ് വി.എച്ച്.എസ് ഒാഡിറ്റോറിയത്തിൽ കൂടുന്ന യോഗത്തിൽ മന്ത്രി പി. തിലോത്തമൻ യുവപ്രതിഭാ പുരസ്കാരം സമ്മാനിക്കും.