Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിപ്‌ലോക്കുമായി പൃഥിയും പാർവതിയും: മൈ സ്റ്റോറിയിലെ മനോഹര ഗാനം

prithvi-parvathy-liplock

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ മൂന്നാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. മിഴി മിഴി എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. 

ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ഹരിചരണും ചേർന്നാണ്. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. പൃഥിയുടെയും പാർവതിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് പാട്ടിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.  

മൈ സ്റ്റോറിയിലെ ആദ്യ ഗാനങ്ങൾക്ക് യൂട്യൂബിൽ ഒരുപാട് ഡിസ്‌ലൈക്കുകൾ ലഭിച്ചിരുന്നു. എന്നാൽ പുതിയ വിഡിയോ ഗാനത്തെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.