Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് മാത്രമല്ല, ശ്വേതയ്ക്ക് അഭിനയവും വഴങ്ങും

swetha

സ്റ്റൈലിഷ് ആയി പാടി അഭിനയിക്കുന്ന ശ്വേത മോഹനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ബെനറ്റ് റോളണ്ടിനൊപ്പം പുറത്തിറക്കിയ സംഗീത ആൽബത്തിലാണ് ശ്വേതയുടെ പുതിയ അവതാരം. 

Yaavum Enadhe - Official Music Video | Shweta Mohan

തമിഴിലും ഹിന്ദിയിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ശ്വേതയുടെ യുട്യൂബ് ചാനലിലൂടെ എ.ആർ റഹ്മാനാണ് ഗാനം റിലീസ് ചെയ്തത്. കുടുംബം, സുഹൃത്തുക്കൾ, സമൂഹം, ലോകം എന്നിങ്ങനെ പല തലങ്ങളിലൂടെ 'നാം ഒന്ന്' എന്ന ആശയം മനോഹരമായി പങ്കുവയ്ക്കുകയാണ് ഗാനം. 

സ്റ്റുഡിയോയിൽ മുഴുവൻ ഓർക്കസ്ട്രക്കൊപ്പം ലൈവ് പാടിയാണ് ഗാനം റെക്കോർഡ് ചെയ്തത്. ഇത്തരത്തിലുള്ള സ്വതന്ത്ര സംഗീത ആൽബങ്ങൾ ഇനിയും പുറത്തിറക്കുമെന്നും ശ്വേത വ്യക്തമാക്കി.

'യാവും എനതേ' എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് മദൻ കാർക്കി വൈരമുത്തുവാണ്. ഹിന്ദി പതിപ്പിൽ റഖീബ് അലത്തിന്റെതാണ് വരികൾ. ഗാനരംഗത്തിൽ ശ്വേതയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.