Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പള്ളിവാള് ഭദ്രവട്ടകം’ ഇൗണത്തിൽ ഗോപി സുന്ദറിന്റെ പുതിയ പാട്ട്: കോപ്പിയടി വിവാദം വീണ്ടും

gopi-sunder-copy

സംഗീതസംവിധായകനായ ഗോപി സുന്ദറിനെതിരെ കോപ്പിയടി ആരോപണം വരുന്നത് ഇതാദ്യമല്ല. അദ്ദേഹത്തിന്റെ പല ഗാനങ്ങളും കോപ്പിയടിയാണെന്ന് വിമർശകർ നേരത്തെ ആരോപിച്ചിട്ടുണ്ട്. അത്തരം ആരോപണങ്ങളിൽ ഏറ്റവും പുതിയത് അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രത്തിലെ ഗാനത്തിനെതിരെയാണ്. പ്രശസ്ത നാടന്‍പാട്ടായ ‘പള്ളിവാള് ഭദ്രവട്ടകം’ എന്ന ഗാനത്തിന്റെ ഇൗണത്തിലാണ് ഗോപിയുടെ പുതിയ പാട്ടെന്ന് വിമർശകർ ആരോപിക്കുന്നു. 

തെലുങ്ക് താരം ഗോപി ചന്ദ് നായകനായ പന്തം എന്ന ചിത്രത്തിലെ ദേശമന്തെ എന്ന ഗാനത്തിനാണ് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്‍റെ ഈണവുമായി സാമ്യമുള്ളത്. അടുത്തിടെ തെലുങ്കിൽ സജീവമായ ഗോപി സുന്ദറിന് ഇൗ പാട്ട് അവിടെ അഭിനന്ദനങ്ങളാണ് നേടിക്കൊടുക്കുന്നതെങ്കിലും ട്രോളന്മാരുടെ കണ്ണിൽ പെട്ടതോടെ ഇൗ ഗാനം ‘കുപ്രസിദ്ധി’ ആർജിക്കുകയാണ്. ഭാസ്കരഭട്‌ല രചിച്ചിരിക്കുന്ന വരികൾആലപിച്ചിരിക്കുന്നത്‌ രഞ്ജിത്താണ്.

ഇൗ ഗാനം ഒന്നു ശ്രദ്ധിച്ചു കേട്ടാൽ വെറും ആരോപണം മാത്രമല്ല അതിൽ കാര്യവുമുണ്ടെന്ന് ആർക്കും തോന്നിപ്പോകും. ഇത്തരം ആരോപണങ്ങളോട് അങ്ങനെ പ്രതികരിക്കാത്ത ഗോപി സുന്ദർ ഇത്തവണയും നിശബ്ദത പാലിച്ചിരിക്കുകയാണ്. ഇതൊക്കെ തന്റെ ഗാനത്തിന് ഗുണകരമാകുമെന്ന വിശ്വാസക്കാരനാണ് അദ്ദേഹം.