Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.വി.ബി.എസ് ഗാനങ്ങൾ ക്ഷണിക്കുന്നു

ഒ.വി.ബി.എസ് 2019 ലേക്കുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു.  "നല്ലതു  തെരഞ്ഞെടുക്കുവിൻ " എന്നതാണ് വിഷയം. കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയും വിധമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തേണ്ടത്. രചനകൾ പേര്, പൂർണ്ണമായ മേൽവിലാസം , ഇ മെയിൽ,  ഫോൺ നമ്പർ എന്നിവയോടു കൂടി ജൂലൈ 30ന് മുൻപ് തപാൽ വഴിയോ malankaraovbട@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം. ഇമെയിൽ അയയ്ക്കുന്നവർ പിഡിഎഫിൽ അയയ്ക്കണം. 

ഈണം നൽകുന്നവർ mp3 ൽ  അയക്കാൻ ശ്രദ്ധിക്കുക. മേജർ സ്ക്കേലിൽ ഈണം നൽകിയിട്ടുള്ള ഗാനങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. രചനകൾക്ക് മുകളിലായി .അവ ഏതു വിഭാഗത്തിൽപ്പെടുന്നു എന്ന് വ്യക്തമാക്കണം. ഓരോ ദിവസത്തെയും  വിഷയം ആസ്പദമാക്കിയും ഗാനങ്ങൾ രചിക്കാവുന്നതാണ്. 

വിഷയങ്ങൾ;

1. നല്ല സ്വപ്നങ്ങളുടെ യൗസേപ്പ്.

2. ജീവന്റെ ഉടയവനായ ക്രിസ്തു.

3. ആദിമസഭയും കരുതലിന്റെ ശുശ്രൂഷയും.

4. മലങ്കര സഭയും സുവിശേഷ പ്രവർത്തനങ്ങളും.

5. സമ്പൂർണ്ണവും സംതൃപ്തവുമായ ജീവിതം.

6. നന്മയുടെ തെരഞ്ഞെടുപ്പ് - പ്രാർത്ഥനാനുഭവത്തിലൂടെ.

ലഭിക്കുന്ന രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 രചയിതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു ബാല ഗാനരചനാ ശില്പശാല സോഫിയാ സെന്ററിൽ വെച്ച് സെപ്റ്റംബർ 21-22 തീയതികളിൽ നടത്തുന്നതാണ്.