Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിച്ച് 'ഡാൻസിങ് അങ്കിൾ', ഇത്തവണ പ്രകടനം ഹൃത്വികിന് വേണ്ടി...

hrithik

മിന്നും പ്രകടവുമായി വീണ്ടും ഡാൻസിങ് അങ്കിൽ എത്തിയിരിക്കുകയാണ്. ഇത്തവണത്തെ പ്രകടനം ബോളിവുഡ് സൂപ്പർ സ്റ്റാറായ ഹൃത്വിക് റോഷനു വേണ്ടിയായിരുന്നു ഇത്തവണത്തെ പ്രകടനം. ഹൃത്വികിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ കഹോന പ്യാർ ഹേയിലെ ഗാനത്തിനാണ് ഇത്തവണ സഞ്ജീവ് ശ്രീവാസ്തവ ചുവടുവെക്കുന്നത്. താരത്തിന്റെ ഗംഭീര ചുവടുകളും ശ്രീവാസ്തവ അനുകരിക്കുന്നുണ്ട്. 

ഭോപ്പാലിലെ ഒരു സ്വകാര്യ കോളജിലെ പ്രൊഫസറാണ് സഞ്ജീവ് ശ്രീ വാസ്തവ. സഞ്ജീവ് ശ്രീവാസ്തവയുടെ 'ഗോവിന്ദ ഡാൻസ്' നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ നടത്തിയ പെർഫോർമൻസ് ആരോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാത്ത ഇദ്ദേഹം അവിസ്മരണീയമായ പ്രകടനാണ് കാഴ്ചവച്ചത്.  അന്ന് നിരവധി പേരാണ് നാൽപ്പത്തിയാറുകാരനായ ഈ അധ്യാപകന് പ്രശംസയുമായി എത്തിയത്. ഏതായാലും 'അങ്കിളി'ന്റെ പുതിയ വിഡിയോയും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.