Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അർണോള്‍ഡ് ഷൺമുഖി', കളിയാക്കലിനെതിരെ പേളിമാണി

dain-pearly

പെണ്ണായി വേഷമിട്ട മത്സരാർഥിയെ അർണോൾഡ് തമിഴത്തിക്കുട്ടിയെന്ന് കളിയാക്കിയ ഡെയിനിനെതിരെ പരാതി പറ‍ഞ്ഞ് പേളി മാണി. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോ യായ നായിക നായകനിലായിരുന്നു ഡെയ്നിന്റെ അഭിപ്രായ പ്രകടനം. അവൈഷൺമുഖി റൗണ്ടിൽ പെൺവേഷം കെട്ടിയ മത്സരാർഥിയെ ഡെയ്ൻ 'അർണോൾഡ് ഷൺമുഖി' എന്ന് തമാശ രൂപേണ അഭിസംബോധന ചെയ്യുകയായിരുന്നു. എന്നാൽ സ്ത്രീകളായി വേഷം കെട്ടുന്നവരെ ഇങ്ങനെ ഡെയിൻ കളിയാക്കുന്നത് ശരിയല്ലെന്നായിരുന്നും പേളിയുടെ പരിഭവം. സ്ത്രീകളായി വേഷം കെട്ടുമ്പോഴെല്ലാം ഇങ്ങനെ ഡെയിൻ കളിയാക്കുകയാണെന്ന് വിധികർത്താവായ ലാൽ ജോസിനോട് പേളി പരിഭവം പറഞ്ഞു. 

മദിരാശി പട്ടണത്തിലെ പൂക്കൾ പൂക്കും തരുണം എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരത്തിന് ശേഷമായിരുന്നു ഡെയ്നിങ്ങനെ പറഞ്ഞത്. അത്രയ്ക്കും മനോഹരമായ രൂപമാറ്റമായതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഡെയ്ൻ പറഞ്ഞതോടെ പേളിയുടെ പരിഭവവും പോയി.