Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയനോരയുടെ മകൾ ഗായികയാകുന്നു

sayanora-daughter സയനോര, ആര്യനും സെനയും

ഗായികയും സംഗീത സംവിധായികയുമായ സയനോരയുടെ മകളും സംഗീതരംഗത്തേയ്ക്ക്. സെന ഡിക്രൂസ് ആണ് അമ്മയുടെ പാതയിലൂെട മലയാളസംഗീത ലോകത്തേക്ക് കടക്കുന്നത്.

സെനയ്ക്ക്് കൂട്ടിന് ഗായിക രാജലക്ഷ്മിയുടെ മകൻ ആര്യനുമുണ്ട്. മനോരമ ഓണ്‍ലൈൻ കുട്ടികൾക്കായി ഒരുക്കുന്ന പ്രത്യേക അനിമേഷൻ വിഡിയോയ്ക്ക് വേണ്ടിയാണ് ഇവർ ഗാനം ആലപിക്കുന്നത്.

സെനയും ആര്യനും സ്റ്റുഡിയോയിൽ പാടുന്ന ചിത്രങ്ങൾ രാജലക്ഷ്മി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.