Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പാട്ടുകാരിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: ശരത്

super4

ഗായകർക്ക് ആലാപനത്തിനിടെ ശ്വാസതടസം വരുന്നത് സ്വാഭാവികമാണ്. പക്ഷെ, അത് ഒരു മത്സര വേദിയിലാണെങ്കിലോ? അങ്ങനെയൊരു അവസ്ഥ നേരിടേണ്ടിവന്നിരിക്കുകയാണ് സൂപ്പർ ഫോറിലെ മീനാക്ഷി എന്ന മത്സരാർഥിക്ക്. 'ഗുരു'വിലെ പ്രശസ്തമായ 'ബർസോരെ' എന്ന ഗാനവുമായാണ് മത്സരാർഥി വേദിയിലെത്തിയത്. ആലാപനത്തിടെ മീനാക്ഷിക്ക് ശ്വാസടസം അനുഭവപ്പെട്ടു. തുടർന്ന് പലയിടങ്ങളിലും ശ്രുതി നഷ്ടമായി. ഇത് മത്സരത്തെ സാരമായി ബാധിച്ചു. 

ഗാനത്തിനൊപ്പം ചുവടുവച്ചായിരുന്നു മത്സരാർഥിയായ മീനാക്ഷിയുടെ വേദിയിലെ പ്രകടനം. ഇതായിരിക്കും പാട്ടിനെ ബാധിച്ചതെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ. പാട്ടിനൊപ്പം നൃത്തംചെയ്യുന്നതൊക്കെ നല്ലതാണ്. പക്ഷെ അത് പാട്ടിനെ ബാധിക്കാതെ കൊണ്ടു പോകണമെന്ന് വിധികർത്താവ് ശരത് പറഞ്ഞു. നന്നായി പാടുന്ന കുട്ടിയാണ് മീനാക്ഷി. ഒരു പാട്ടുകാരിയിൽ നിന്ന് ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ശരത് കൂട്ടിച്ചേർത്തു

അതേസമയം, ശബ്ദം വളരെ മനോഹരമാണെന്നായിരുന്നു ഗായിക സുജാതയുടെ അഭിപ്രായം. എന്നാൽ മത്സരം അവസാന സ്റ്റേജിലേക്ക് കടക്കുകയാണ്. ഇനി കൂടുതൽ ശ്രദ്ധ വേണമെന്ന് സുജാത മത്സരാർഥിയെ ഓർമിപ്പിച്ചു. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീത പരിപാടിയാണ് മഴവിൽ മനോരമയിലെ സൂപ്പർ ഫോർ