Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡിസ് ആണുങ്ങളെ വളയ്ക്കുന്നു: കുഞ്ചാക്കോ ബോബൻ

adis-kunchacko

മഴവിൽ മനോരമയുടെ നായിക നായകൻ റിയാലിറ്റി ഷോയിലായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ച ആ പ്രകടനം. അവൈഷണ്‍മുഖി റൗണ്ടിൽ വേദിയിലെത്തിയ മാളവികയും ആഡിസും അക്ഷരാർഥത്തിൽ കാണികളെ കയ്യിലെടുത്തു. പെൺവേഷം കെട്ടിയാണ് ആഡിസ് വേദിയിലെത്തിയത്. പുരുഷവേഷത്തിൽ മാളവികയും. ഇരുവരുടെയും തകർപ്പൻ ഡാൻസ് കണ്ട് വിധികർത്താക്കളും അമ്പരന്നു.

മാളവികയുടെയും ആഡിസിന്റെയും പ്രകടനം കണ്ട് വേദിയിലേക്ക് വന്ന കുഞ്ചാക്കോ ബോബൻ പറഞ്ഞതിങ്ങനെ. പെൺവേഷം കെട്ടിയ ആഡിസിന്റെ പലനോട്ടങ്ങളും ആണുങ്ങളെ വളയ്ക്കുന്നതായിരുന്നു. ഭാര്യയായ പ്രിയയോട് പോലും ഇത്രയും പ്രണയം തോന്നിയില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആൺവേഷം കെട്ടിയ മാളവികയുടെ പ്രണയത്തോടെയുള്ള നോട്ടം അതിമനോഹരമായിരുന്നു എന്നായിരുന്നു സംവൃതയുടെ കമന്റ്. മാളവികയ്ക്കൊപ്പം എന്നവളേ... എന്നഗാനത്തിന് സംവൃത ചുവടുവച്ചു. ഏതായാലും കാണികളെയും വിധികർത്താക്കളെയും കയ്യിലെടുത്താണ് ഇരുവരും വേദി വിട്ടത്.