Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് ആകാംക്ഷ; ഗോപീസുന്ദർ നായകനാകുന്നു

dq-gopi

പ്രശസ്ത സംഗീത സംവിധായകൻ ഗോപീ സുന്ദർ സിനിമയിലേക്ക്. ദുൽഖർ സൽമാനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. സംഗീതത്തിൽ മാജിക് കാണിക്കുന്നതു പോലെ അഭിനയത്തിലും മാജിക്ക് കാണിക്കാൻ ഗോപിക്ക് കഴിയുമാന്നാണ് കരുതുന്നതെന്നും ദുൽഖർ ഫെയ്സ് ബുക്കിൽ കുറിച്ചു.ഇക്കാര്യത്തിൽ സസ്പെൻസില്ല. ഇനി കാത്തിരിക്കാനും വയ്യ. താൻ വളരെ ആകാംക്ഷയിലാണെന്നും ദുൽഖർ പറഞ്ഞു. 

ഗോപീ സുന്ദർ നായകനാകുന്ന 'ടോൾഗേറ്റ്' എന്ന ചിത്രത്തിന്റെ പോസ്റ്ററും ദുൽഖർ സൽമാൻ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി സിനിമകൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഗോപീസുന്ദർ നായകനാകുന്നത്. ഒരു യഥാർഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. ഹസീന സലാം ആണ് നിർമാണം. 

അടുത്തിടെ ഗോപീ സുന്ദർ സംഗീത സംവിധാനം നിർവഹിച്ച അന്യഭാഷ പാട്ടുകളെല്ലാം ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. സ്ക്രീനിലേക്കുള്ള രംഗപ്രവേശത്തെ ഭാഗ്യമായാണ് കാണുന്നത്. ഇനിയുള്ള യാത്രകളിലും എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ഗോപീസുന്ദർ പറഞ്ഞു.