Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വിരൽ ഞൊടി'ച്ച് ശ്യാം; അമ്പരന്ന് സലീംകുമാർ

salimkumar-syam

തമാശ കേട്ട് ചിരിക്കാൻ എളുപ്പമാണ്. പക്ഷെ ചിരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മികച്ച കോമഡി താരങ്ങളെ കണ്ടെത്താനുള്ള മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിലായിരുന്നു പ്രേക്ഷകരെ അമ്പരപ്പിച്ച പ്രകടനം. ഡ്രംസ് പലതരത്തിൽ കേട്ടിട്ടുണ്ടാകും.  പക്ഷെ, ഇങ്ങനെയൊരു ഡ്രംസ് പ്രകടനം കാണുന്നത് ഇത് ആദ്യമായിരിക്കും. പത്തനംതിട്ട സ്വദേശി ശ്യാം ആണ് 'ഫിങ്കർ ഡ്രംസു'മായി  തകർപ്പൻ കോമഡിയുടെ വേദിയിലെത്തിയത്. വിരൽ ഞൊടിച്ച് ഡ്രംസ് താളം സൃഷ്ടിക്കുകയായിരുന്നു വേദിയിൽ ശ്യം. 

ശ്യാമിന്റെ പ്രകടനം കണ്ട് കാണികളും വിധികർത്താവായ സലീംകുമാറും ഒരുപോലെ അമ്പരന്നു. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് സലീം കുമാർ ശ്യാമിനോട് ചോദിച്ചു. രണ്ടുവിരലുകൾ മാത്രം ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ശ്യാമിന്റെ മറുപടി. ചെറുപ്പത്തിൽ വെറുതെ ചെയ്തു നോക്കി ഒരു താളം കണ്ടെത്തുകയായിരുന്നു എന്നും ശ്യാം പറഞ്ഞു. പിന്നീട് 'ഫിങ്കർ ഡ്രംസ്' എന്ന് പേര് നൽകി. 

മുൻപ് ശ്യാമിന്റെ 'ഫിങ്കർ ഡ്രംസ്'  വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഒടുവിൽ സരിത പാടിയ നാടൻ പാട്ടിനു താളവുമിട്ടാണ് ശ്യാം വേദിയിൽ നിന്ന് മടങ്ങിയത്.